സിസിഎല്‍: കേരള സ്ട്രൈക്കേഴ്സ് ഇന്ന് ടൈഗേഴ്സിനെ
ദുബൈ|
WEBDUNIA|
PRO
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കേരളാ സ്ട്രൈക്കേഴ്സ് ഇന്ന് ബംഗാള്‍ ടൈഗേഴ്സിനെ നേരിടും.
ദുബായിലാണ് മത്സരം നടക്കുന്നത്. കൊച്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ഭോജ്പുരി ദബാംഗിനോട് ഡക്വര്‍ത്ത് ലൂയിസ് അടിസ്ഥാനത്തില്‍ പരാജയപ്പെട്ടിരുന്നു.
ഹൈദരാബാദിലെ തോല്‍വി ടീം മറന്നു കഴിഞ്ഞുവെന്നും ഇന്നത്ത മത്സരത്തില്‍ വിജയിക്കുമെന്നും കേരള സ്ട്രൈക്കേഴ്സ് പറഞ്ഞു. മത്സരം കാണാന്‍ ദുബായില്‍ വലിയ മലയാളി സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.