സാമ്പത്തിക ക്രമക്കേട്: ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക്

ചെന്നൈ| WEBDUNIA|
PRO
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ ജനറല്‍ബോഡി യോഗമാണ് മോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ലളിത് മോഡിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതു സ്‌റ്റേ ചെയ്ത പട്യാല കോടതിയുടെ വിധി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ മോഡിക്ക് ആജിവനാന്തവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2008 മുതല്‍ 2010 വരെയുള്ള ഐപിഎല്‍ സീസണുകളില്‍ ലളിത് മോഡി സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചുവെന്നാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :