മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു വി. സാംസണ് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമില്‍ ഇടം നേടി.
ബിസിസിഐ പ്രഖ്യാപിച്ച 30 അംഗ സാധ്യതാ ടീമില്‍ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ഇടം നേടിയില്ല. എന്നാല്‍ ഫോമില്ലായ്മ മൂലം വലയുന്ന ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്, യുവരാജ് സിങ് എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി. മന്ദീപ് സിങ്, റിസര്‍വ് വിക്കറ്റ്കീപ്പര്‍മാരായി പാര്‍ഥിവ് പട്ടേലും ദിനേഷ് കാര്‍ത്തിക്കും ടീമിലുണ്ട്.