സഞ്ജുന്റെയും രഹാനെയുടെയും മികവില്‍ രാജസ്ഥാന്‍ റോയല്‍സ്‌ സെമിയില്‍

അഹമ്മദാബാദ്‌| WEBDUNIA|
PTI
PTI
രാജസ്ഥാന്‍ റോയല്‍സ്‌ സെമിയില്‍ കടന്നു. പെര്‍ത്ത്‌ സ്കോര്‍ച്ചേഴ്സിനെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ്‌ സെമിയില്‍ എത്തിയത്. ആദ്യം ബാറ്റു ചെയ്‌ത പെര്‍ത്ത്‌ ടീം 20 ഓവറില്‍ 120 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ ദ്രാവിഡന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയത്തിലെത്തിച്ചത്.

രാജസ്ഥാന് വേണ്ടി 42 പന്തുകളില്‍ ആറു ബൗണ്ടറിയും ഒരു സിക്സറുമായി സഞ്ജു സാംസണ്‍ 50 റണ്‍സെടുത്തപ്പോള്‍ 53 പന്തുകളില്‍ അഞ്ചു ബൗണ്ടറിയും രണ്ട് സിക്സറുമായി രഹാനെ 62 റണ്‍സെടുത്തു.

രാജസ്ഥാന്‍ ബൌളര്‍ കൂപ്പര്‍ നാലോവറില്‍ 18 റണ്‍സ്‌ മാത്രം വഴങ്ങി പെര്‍ത്തിന്റെ നാല് വിക്കറ്റുകളാണ് പിഴുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :