ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ തയ്യാറാകണമെന്ന് പാകിസ്ഥാന് മുന്‍ ക്യാപ്ടന് വസീം അക്രം. സെലക്ഷന് കമ്മിറ്റിക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സച്ചിന്റെ തീരുമാനത്തിന് കഴിയുമെന്നും അക്രം പറഞ്ഞു.
സച്ചിന് മോശം ഫോമില്‍ തുടരുകയാണെങ്കിലും അദ്ദേഹത്തെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ധൈര്യം കാണിക്കുകയില്ല. അത് സ്വയം മനസിലാക്കി ഏകദിന ക്രിക്കറ്റില്‍ നിന്നെങ്കിലും വിരമിക്കാന്‍ സച്ചിന് തയ്യാറാകണം. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വലിയ ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ അദ്ദേഹത്തെ തേടിവരും. അതേപ്പറ്റി അദ്ദേഹം ആകുലപ്പെടേണ്ടതില്ല - അക്രം വ്യക്തമാക്കുന്നു.
തന്റെ നൂറാം സെഞ്ച്വറി സംഭവിക്കാത്തതിനെക്കുറിച്ച് സച്ചിന് വിഷമിക്കേണ്ടതില്ലെന്നാണ് അക്രം സൂചിപ്പിച്ചത്.