സച്ചിന് അത്ര പോരാ. ഇത് വ്യോമസേനയ്ക്കുണ്ടായ ഒരു തോന്നലാണ്. കാരണം ബാറ്റിങ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറെ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നും നീക്കാനാണ് നീക്കം. പരസ്യ ചിത്രങ്ങളില്‍ സച്ചിനെ ഉപയോഗിക്കുന്നതിലൂടെ യുവാക്കളെ സേനയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാമെന്നായിരുന്നു സേനയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് വേണ്ടത്ര വിജയിച്ചില്ലെന്നാണ് വ്യോമസേനയുടെ വിലയിരുത്തല്‍.
വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവിയിലാണ് സച്ചിന്.സെപ്റ്റംബര്‍ 2010നാണ് സച്ചിനെ ക്യാപ്റ്റന്‍ പദവി നല്കി സേന ആദരിക്കുന്നത്. ആദ്യമായാണ് ഒരു കായിക താരത്തിന് വ്യോമസേന ഈ ബഹുമതി നല്‍കുന്നത്.