മലയാളിതാരം എസ് ശ്രീശാന്ത് അപകടകാരിയായ ബൌളറാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന് കമ്മറ്റി ചെയര്മാന് കൃഷ്ണമാചാരി ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ശ്രീശാന്ത് മികച്ച ടെസ്റ്റ് ബൌളറാണ്. നന്നായി പന്തെറിയാനും വിക്കറ്റുകളെടുക്കാനും ശ്രീശാന്തിന് കഴിയുന്നുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.
കേരളത്തില്‍ നല്ല ക്രിക്കറ്റ് ഗൌണ്ടുകളും അടിസ്ഥാനസൌകര്യങ്ങളുമുണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കേരളത്തില്‍ നിന്ന് ശ്രീശാന്തിനെപ്പോലുള്ള മികച്ച ക്രിക്കറ്റ് താരങ്ങളുണ്ടാകുകയുള്ളൂ. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രീകാന്ത് പറഞ്ഞു.
ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്താത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ശ്രീശാന്തിനെ ഒഴിവാക്കിയ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നാണ് മുന്‍ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ടീമില്‍ തന്നെ ഉള്‍പ്പെടുത്താത്തത് ഹൃദയഭേദകമെന്നായിരുന്നു ശ്രീശാന്ത് പ്രതികരിച്ചിരുന്നത്.