ശ്രീയെ കൂവി തോല്‍പ്പിക്കാന്‍ നോക്കല്ലേ!

നോട്ടിംഗാം| WEBDUNIA|
PRO
PRO
ഒരു ഇടവേളയ്ക്ക് ശേഷം ടെസ്റ്റ്‌ ക്രിക്കറ്റിലേക്ക്‌ മടങ്ങിയെത്തിയ ശ്രീശാന്തിന് തന്റെ പ്രകടനത്തില്‍ ഏറെ സന്തോഷം. കാണികള്‍ തന്നെ കൂവിയതിനാലാണ് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായതെന്നാണ് ശ്രീശാന്തിന്റെ പക്ഷം. അതിന് ശ്രീ കാണികളോട് നന്ദിയും പറയുന്നു.

'എന്നെ ചുമ്മാ വിട്ടാല്‍ ഇത്രയൊന്നും ആവേശമുണ്ടാവില്ല. പക്ഷേ എനിക്കത് കഴിയില്ലെന്ന നിലപാട്‌ ആരെങ്കിലും സ്വീകരിച്ചാല്‍ ഞാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും’- ശ്രീശാന്ത് വിശദീകരിക്കുന്നു. ജൊനാഥന്‍ ട്രോട്ടിന്‍, കെവിന്‍ പീറ്റേഴ്സണ്‍, മാറ്റ്‌ പ്രയര്‍ എന്നിവരുടെ വിക്കറ്റ് ശ്രീശാന്ത് സ്വന്തമാക്കുകയും ചെയ്തു. ബൌളിംഗില്‍ താന്‍ ഏറെ മെച്ചപ്പെട്ടുവെന്നും ശ്രീശാന്ത് വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :