രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഇതേ വരെ ചിന്തിച്ചിട്ടില്ലെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുര്ക്കര്. താനിപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും ബാറ്റ് പിടിക്കുന്നതില്‍ വിരസത തോന്നുമ്പോള്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത ഓയില്‍ കമ്പനിയായ കാസ്ട്രോളിന്റെ 2011ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുയായിരുന്നു സച്ചിന്.
തന്റെ സമകാലീനരായിരുന്ന രാഹുല്‍ ദ്രാവിഡ്, വി വി എസ്.ലക്ഷ്മണ് എന്നിവര്‍ വിരമിച്ച സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം.വിരമിക്കാനുള്ള സമയം വന്നെത്തിയെന്ന് എനിക്കു തോന്നുന്നില്ല. ആ സമയം വരുമ്പോള്‍ തീര്‍ച്ചയായും വിരമിക്കല്‍ പ്രഖ്യാപിക്കും- സച്ചിന് പറഞ്ഞു.