വിനയ് കുമാറും തിസാരയും കൊച്ചിക്ക്

ബാംഗ്ലൂര്‍| WEBDUNIA|
കോടികളുടെ കിലുക്കവുമായി ഐ പി എല്‍ ലേലം രണ്ടാംദിവസം. വിക്കറ്റ് കീപ്പര്‍മാരുടെ ലേലമായിരുന്നു ആദ്യം നടന്നത്. ഇന്ന് താരങ്ങളെ വാങ്ങാന്‍ ഏറ്റവും അധികം തുക ഉപയോഗിക്കാന്‍ കഴിഞ്ഞത് ഡെക്കാന്‍ ചാര്‍ജേഴ്സിന് ആയിരുന്നു.

ഓരോ ടീമുകളുടെയും ബാഗില്‍ ഇന്ന് രാവിലെ അവശേഷിച്ചിരുന്ന തുക ഇതായിരുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബ് - 9.6 കോടി രൂപ
പൂണെ വാരിയേഴ്സ്- 9.58 കോടി രൂപ
കൊച്ചി ടീം - 9.43 കോടി രൂപ
രാജസ്ഥാന്‍ റോയല്‍സ് - 5.44 കോടി രൂപ
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് - 14.33 കോടി രൂപ
ഡെക്കാന്‍ ചാര്‍ജേഴ്സ് - 15.81 കോടി രൂപ
ചെന്നൈ സൂപ്പര്‍ കിംഗ്സ് - 6.23 കോടി രൂപ
മുംബൈ ഇന്ത്യന്‍സ് - 6.25 കോടി രൂപ
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് - 7.68 കോടി രൂപ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - 6.44 കോടി രൂപ


ഇന്ന് രാവിലെ ആരംഭിച്ച ലേലത്തില്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ സനത് ജയസൂര്യയെ വാങ്ങാനും ആരും തയ്യാറായില്ല. ശ്രീലങ്കന്‍ ടീമില്‍ ഇല്ലെങ്കിലും പട്ടികയില്‍ ഇടം തേടിയിരുന്നു.

ഓസ്ട്രേലിയന്‍ താരം ഡാനിയല്‍ ക്രിസ്റ്റ്യനെ ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കി. 4. 16 കോടി രൂപയ്ക്ക് ആണ് ക്രിസ്റ്റ്യനെ ഡെക്കാന്‍ സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ താരം തിസാര പെരേര കൊച്ചി ഐ പി എല്‍ ടീമിന് സ്വന്തമായിരിക്കുന്നു. 36.8 ലക്ഷം രൂപയ്ക്ക് ആണ് തിസാരയെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കൊച്ചിക്ക് 12 താരങ്ങളായി.

രവി ബൊപ്പാരയെയും ജേക്കബ് ഓറത്തെയും ആരും ലേലത്തിലെടുത്തില്ല.

ഇന്ത്യയുടെ മുന്‍താരം അജിത് അഗാര്‍ക്കറിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ ഡല്‍ഹിക്ക് എട്ടു താരങ്ങളായി. 96.6 ലക്ഷത്തിനാണ് അഗാര്‍ക്കറെ ഡല്‍ഹി സ്വന്തമാക്കിയത്.

ഇന്ത്യന്‍ പേസ് ബൌളര്‍ വിനയ് കുമാറിനെയും കൊച്ചി ഐ പി എല്‍ ടീം സ്വന്തമാക്കിയിരിക്കുന്നു. 2.18 കോടി രൂപയ്ക്കാണ് വിനയ് കുമാറിനെ കൊച്ചി സ്വന്തമാക്കിയത്. ഇതോടെ കൊച്ചി ടീമില്‍ ആകെ 13 അംഗങ്ങളായി. ഇനി മൂന്നു താരങ്ങളെ കൂടിയാണ് കൊച്ചി ടീമിന് ലേലത്തില്‍ വിളിക്കാവുന്നത്.

മുനാഫ് പട്ടേലിനെ 3.22 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഷോണ്‍ ടെയ്റ്റ് രാജസ്ഥാന്‍ റോയല്‍സിന്. മാത്യു വെയ്ഡിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.

ലക്ഷ്മിപതി ബാലാജി 2.3 കോടി രൂപ്യ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സ്വന്തം. അശോക് ദിന്ദയെ ഡല്‍ഹി സ്വന്തമാക്കി. വാന്‍ ഡേര്‍ മെര്‍വിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. 3.45 കോടി രൂപയ്ക്ക് ഉമേഷ് യാദവിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ലേലത്തിലെടുത്തു.

ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ ഒക്ഫെയെയും കൊച്ചി ലേലത്തിലെടുത്തു. കൊച്ചി മാത്രമായിരുന്നു സ്റ്റീവനു വേണ്ടി രംഗത്തു വന്നിരുന്നത്.

3.22 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവുവിനെ സ്വന്തമാക്കി. കൊച്ചി വേണുഗോപാലിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.

അതേസമയം, ആദം വോഗ്സിനെയും ശ്രീലങ്കന്‍ താരം ഉപുള്‍ തരംഗിനെയും ഇന്ത്യന്‍ തരം വസീം ജാഫറിനെയും ആരും ലേലത്തിലെടുക്കാന്‍ തയ്യാറായില്ല.

ഡാരണ്‍ ബ്രാവോയെയും ജസ്റ്റിന്‍ ഒന്‍ടോഗിനെയും സന്‍ഡെര്‍ ഡി ബ്ര്യുണിനെയും ലേലത്തിലെടുക്കാന്‍ ആരും തയ്യാറായില്ല. ബെന്‍ ഹിറ്റ്ഫെന്‍ഹോസിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.

ഇന്ത്യന്‍ താരം ജയ്ദേവ് ഉനാഡ്കടിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 1.15 കോടി രൂപ മുടക്കി സ്വന്തമാക്കിയിരിക്കുന്നു.

ബൌളര്‍ മന്‍പ്രീത് ഗോണി, അടിസ്ഥാനവില 23 ലക്ഷമായിരുന്ന ഈ താരത്തെ ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കിയിരിക്കുന്നു.

ഇന്ത്യന്‍ ബൌളര്‍ ജോഗീന്ദര്‍ ശര്‍മ്മ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സ്വന്തമായിരിക്കുന്നു. 46 ലക്ഷമായിരുന്നു ജോഗീന്ദര്‍ ശര്‍മ്മയുടെ അടിസ്ഥാനവില. 69 ലക്ഷത്തിനാണ് ചെന്നൈ ജോഗീന്ദര്‍ ശര്‍മ്മയെ സ്വന്തമാക്കിയത്.

ഇന്ത്യന്‍ താരം അഭിമന്യു മിഥുന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് സ്വന്തമായിരിക്കുന്നു. 1.19 കോടി രൂപയ്ക്കാണ് അഭിമന്യുവിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ചാമിന്ദ വാസിനെ സ്വന്തമാക്കാന്‍ ആരുമെത്തിയില്ല. നേരത്തെ, ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെയും ആരും ലേലത്തിലെടുത്തില്ല.

നുവാന്‍ കുലുശേഖരയെയും ഇന്ത്യന്‍ ബൌളര്‍ സുദീപ് ത്യാഗിയെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. ന്യൂസിലാന്‍ഡ് ബൌളര്‍ ടിം സോതിയെയും ലേലത്തിലെടുക്കാന്‍ ആരും തയ്യാറായില്ല.

92 ലക്ഷത്തിന് ഒവൈസ് ഷായും 32 ലക്ഷത്തിന് മൈക്കല്‍ ക്ലിംഞ്ചറും കൊച്ചി ഐ പി എല്‍ ടീമില്‍ ഇടം കണ്ടെത്തി. ജോണ്‍ ഹസ്റ്റിംഗ്സിനെയും കൊച്ചി ടീം സ്വന്തമാക്കി.

റ്യാന്‍ റ്റെന്‍ ഡൊയിസ്ചടെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. മിഷേല്‍ മാര്‍ഷിനെ പൂണെ വാരിയേഴ്സ് ആണ് സ്വന്തമാക്കിയത്.

ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആണ് സ്വന്തമാക്കിയത്. പങ്കജ് സിംഗിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ജൊഹാന്‍ വാന്‍ ഡേര്‍ വാതിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി.

ജെറോം ടെയ്‌ലറെ പൂണെ വാരിയേഴ്സ് സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :