ലോകകപ്പ്: ഇന്ത്യയ്ക്കും പാകിസ്ഥാനും സാധ്യതയെന്ന് വോണ്‍

മെല്‍ബണ്‍| WEBDUNIA|
PRO
നാളെ ആരംഭിക്കുന്ന ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഫേവറൈറ്റുകളെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസ ഷെയ്ന്‍ വോണ്‍. ഐ പി എല്ലിലെ ഇന്ത്യന്‍ കളിക്കാരുടെ സാന്നിധ്യവും കളിയുമാണ് ഇന്ത്യയ്ക്ക് കൂടുതല്‍ സാധ്യത ഒരുക്കുന്നത്. അതുപോലെ ഈ ഫോര്‍മാറ്റ് ഏറ്റവും കൂടുതല്‍ യോജിച്ച ടീമാണ് പാകിസ്ഥാനെന്നത് അവരുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും വോണ്‍ പറഞ്ഞു.

ധോണിയെന്ന മികച്ച നായകനുണ്ടെന്നത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ ചുമലിന് പരുക്കേറ്റ വീരേന്ദര്‍ സേവാഗിന്‍റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നും വോണ്‍ പറഞ്ഞു. ധോണിയെപ്പോലെ അഫ്രീദിയും മികച്ച ക്യാപ്റ്റനാണെങ്കിലും ധോണിയുടെ അത്രയും സ്ഥിരതയില്ല. എങ്കിലും കപ്പ് നേടാന്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും തന്നെയാണ് സാധ്യത എന്ന് ഞാന്‍ കരുതുന്നു.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ട്വന്‍റി-20 ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നും വോണ്‍ വെളിപ്പെടുത്തി. ധോണി, കെവിന്‍ പീറ്റേഴ്സണ്‍, വീരേന്ദര്‍ സേവാഗ്, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ എന്നിവരെയാണ് താന്‍ മികച്ച ട്വന്‍റി-20 താരങ്ങളായി കാണുന്നതെന്നും വോണ്‍ പറഞ്ഞു. ഈ ഫോര്‍മാറ്റില്‍ ഓസ്ട്രേലിയ ആധികാരിക പ്രകടനമല്ല നടത്തുന്നതെന്നും വോണ്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :