ലോകകപ്പ്‌: ഇന്ത്യന്‍ ടീമിന്‌ പ്രധാനമന്ത്രി വിജയാശംസ നേര്‍ന്നു

ന്യൂഡല്‍ഹി| Venkateswara Rao Immade Setti| Last Modified വെള്ളി, 1 ഏപ്രില്‍ 2011 (15:10 IST)
PRO
PRO
ലോകകപ്പ്‌ ക്രിക്കറ്റ്‌ കിരീടം ഇന്ത്യ നേടുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്‌. നമ്മുടെ ടീമിന്റെ വിജയത്തിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മത്സരം കാണണണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും അസമില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ കഴിയില്ല. ടീമിന്‌ വിജയാശംസ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഫൈനല്‍ കാണാന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹിന്ദ രാജപക്ഷെയും വാങ്കഡെ സ്‌റ്റേഡിയത്തിലെത്തും. ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേഖ്‌ ഹസീനയും രാഹുല്‍ ഗാന്ധിയും മത്സരം കാണാന്‍ എത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :