ലക്‍ഷ്യം സമ്പൂര്‍ണ വിജയമെന്ന് യൂനിസ്‌ ഖാന്‍

ലാഹോര്‍| അരവിന്ദ് ശുക്ല|
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയമാണ് ലക്‍ഷ്യമിടുന്നതെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ യൂനിസ്‌ ഖാന്‍. ഈ‍ മാസം 22 മുതലാണ്‌ പരമ്പര. സമീപകാലത്ത് രാജ്യാന്തര മല്‍സരങ്ങള്‍ വളരെ കുറച്ചേ കളിച്ചിട്ടുള്ളുവെങ്കിലും ഏകദിന പരമ്പരയില്‍ ഓ‍സ്ട്രേലിയയെ 5-0ന്‌ തോല്‍‌പ്പിക്കാനാകുമെന്ന്‌ യൂനിസ് ശുഭാപ്തി വിശ്വാ‍സം പ്രകടിപ്പിച്ചു.

മാര്‍ച്ച്‌ മൂന്നിന്‌ ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ ലഹോറില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാന്‍ രാജ്യാന്തര മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. പാക്ക്‌ ബോര്‍ഡിന്‍റെ അഭ്യര്‍ഥനപ്രകാരം നിഷ്പക്ഷ വേദിയില്‍ മല്‍സരം നടത്താന്‍ ഓ‍സ്ട്രേലിയന്‍ ബോര്‍ഡ്‌ സമ്മതിക്കുകയായിരുന്നു.

അബുദാബിയിലും ദുബായിലുമായി പരമ്പര അരങ്ങേറും. മല്‍സരപരിചയത്തിന്‍റെ കുറവുണ്ടെങ്കിലും അദ്ഭുതങ്ങള്‍ക്കു ശേഷിയുള്ള ടീമാണ്‌ പാക്കിസ്ഥാന്‍റേതെന്ന്‌ യൂനിസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :