ലക്ഷ്മണിനും ഇഷാന്തിനും റാങ്കിംഗില്‍ മുന്നേറ്റം

ദുബായ്| WEBDUNIA|
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിവി‌എസ് ലക്ഷ്മണ്‍ വീണ്ടും ആദ്യ ഇരുപതിലെത്തി. ബാറ്റ്സ്മാന്മാ‍രുടെ പുതിയ റാങ്കിംഗില്‍ ലക്ഷ്മണ്‍ പതിനഞ്ചാം സ്ഥാനത്താണ്. ആറ് സ്ഥാനങ്ങളാണ് ലക്ഷ്മണ്‍ മുന്നേറിയത്. ബൌളര്‍മാരുടെ പട്ടികയില്‍ ഇഷാന്ത് ശര്‍മ പതിനേഴാം സ്ഥാനത്തേക്കും ഉയര്‍ന്നു.

ന്യൂസിലാന്‍ഡിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലെ സെഞ്ച്വറിയാണ്‌ ലക്ഷ്മണിന് സ്ഥാനക്കയറ്റം നല്‍കിയത്. റാങ്കിംഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ തൊട്ടുപിന്നിലാണിപ്പോള്‍ ലക്ഷ്മണ്‍. ഇഷാന്ത് നേപ്പിയറില്‍ 95 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

അഞ്ചാം റാങ്കിലുള്ള ഗൌതം ഗംഭീറാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ ഒന്നാം സ്ഥാനത്ത്. ഗംഭീറും നേപ്പിയറില്‍ സെഞ്ച്വറി നേടിയിരുന്നു. നാലാം സ്ഥാനത്തുള്ള മഹേല ജയവര്‍ദ്ധനയുമായി പോയിന്‍റ് നിലയിലെ അകലം കുറയ്ക്കാന്‍ സെഞ്ച്വറിയിലൂടെ ഗംഭീറിന് കഴിഞ്ഞിട്ടുണ്ട്.

വിന്‍ഡീസിന്‍റെ ശിവനാരായണ്‍ ചന്ദര്‍പോള്‍ തന്നെയാണ് ടെസ്റ്റ് ബാറ്റ്സ്മാന്മാരില്‍ ഒന്നാം സ്ഥാനത്ത്. ബൌളര്‍മാരില്‍ ലങ്കയുടെ മുത്തയ്യ മുരളീധരനാണ് ആദ്യസ്ഥാനം. ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗ് ആറാം സ്ഥാനത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :