റോയല്‍സ് ദ്രാവിഡും കൂട്ടരും തന്നെ!

ജയ്‌പുര്‍| WEBDUNIA|
PTI
PTI
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ രാജസ്‌ഥാന്‍ റോയല്‍‌സ് അഞ്ചു വിക്കറ്റിന് വിജയിച്ചു. ഡെക്കാന്‍ ചാര്‍ജേഴ്‌സ് കുറിച്ച 197 റണ്‍സ് വിജയലക്‍ഷ്യം പിന്തുടര്‍ന്ന റോയല്‍സ്‌ രണ്ടു പന്തു അവശേഷിക്കെ ജയം നേടി. 19.4 ഓവറില്‍ അഞ്ചിന് 197 എന്നതാണ് റോയല്‍‌സിന്റെ സ്കോര്‍.

ഒരു ഘട്ടത്തില്‍ തോല്‍‌വി മണത്ത റോയല്‍‌സിന് തുണയായത് ഓസ്‌ട്രേലിയന്‍ താരം ബ്രാഡ്‌ ഹോഡ്‌ജിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. 21 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ ഹോഡ്‌ജ് പുറത്താകാതെ നിന്നു. മികച്ച ബാറ്റിംഗിനൊപ്പം ഒരു വിക്കറ്റ് കൂടിയെടുത്ത ഹോഡ്‌ജാണു കളിയിലെ കേമന്‍. റോയല്‍‌സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും (24 പന്തില്‍ 42) അജിന്‍ക്യ രഹാനെയും (31 പന്തില്‍ 44) മികച്ച പ്രകടനം കാഴ്ചവച്ചു.

കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് നാലു ജയം നേടിയ റോയല്‍‌സ് എട്ടു പോയിന്റുമായി ഒന്നാം സ്‌ഥാനത്താണിപ്പോള്‍. അതേസമയം ഡെക്കാന്‍ കളിച്ച മൂന്നു മത്സരങ്ങളിലും തോല്‍‌വി ഏറ്റുവാങ്ങി.

English Summary: Rajasthan Royals kept their 100 per cent winning record on home turf intact, edging out Deccan Chargers, Hyderabad, by five wickets in a gripping high-scoring clash here.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :