റാങ്കിംഗ്: ധോണി നാലാമത്, കോഹ്ലി മൂന്നാമത്

ദുബായ്| WEBDUNIA|
PRO
ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ആദ്യ അഞ്ചില്‍.

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ധോണിയെ നാലാംറാങ്കിലെത്തിച്ചു. മൂന്നു മത്സരങ്ങളില്‍നിന്ന് 203 റണ്ണായിരുന്നു ക്യാപ്റ്റന്‍ നേടിയത്.

വിരാട് കോഹ്ലി മൂന്നമതായുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാഷം അംലയും എ ബി ഡിവില്ലിയേഴ്സുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ രണ്ടു സ്ഥാനം നഷ്ടമായെങ്കിലും ആര്‍ അശ്വിന്‍ ഏഴാം റാങ്കോടെ ആദ്യ പത്തില്‍ തുടര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :