റാങ്കിംഗ്: ചന്ദര്‍പോള്‍ ഒന്നാമത്; ടീം ഇന്ത്യ നാലാമത്

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2012 (13:56 IST)
PRO
PRO
അന്താരാഷ്ട്ര് ക്രിക്കറ്റ് കൌണ്‍സിലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാന്‍‌മാരില്‍ വെസ്റ്റിന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദര്‍പോള്‍ ഒന്നാമത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചന്ദര്‍പോള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്.

അടുത്തിടെ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ചന്ദര്‍പോളിന്റെ മുന്നേറ്റത്തിന് സഹായകരമായത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 89.50 ശരാശരിയില്‍ 346 റണ്‍സായിരുന്നു ചന്ദര്‍പോള്‍ നേടിയത്.

അതേസമയം ടെസ്റ്റ് റാങ്കിംഗില്‍ ടീം ഇന്ത്യക്ക് മൂന്നാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിനെ 2-0ത്തിനു പരാജയപ്പെടുത്തിയതോടെ ഇന്ത്യ നാലാം സ്ഥാനത്തായി. ഇന്ത്യയേക്കാള്‍ ഒരു പോയന്റ് മുന്നിലെത്തിയ ഓസ്ട്രേലിയയാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :