രാജപക്‍സയുമായി ചര്‍ച്ച നടത്തിയില്ലെന്ന് സനത്

WDFILE
വെസ്റ്റ്-ഇന്‍ഡീസിനെതിരെ കളിക്കുവാനുള്ള ശ്രീലങ്കന്‍ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പ്രസിഡന്‍റ് രാജ്പക്സയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സനത് ജയസൂര്യ പറഞ്ഞു.’ ടീ‍മില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌പക്‍സയുമായി ചര്‍ച്ച നടത്തിയെന്നത് തെറ്റാണ്.

എങ്ങനെയാണ് ഈ കള്ളക്കഥയുണ്ടായതെന്ന് എനിക്ക് അറിയില്ല. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുമ്പാണ് ഞാന്‍ അവസാനമായി അദ്ദേഹവുമായി സംസാരിച്ചത്‘, ജയസൂര്യ പറഞ്ഞു. അതേസമയം പ്രസിഡന്‍റുമായി ചര്‍ച്ച നടത്തുവാന്‍ ജയസൂര്യ അനുമതി ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്‌ച നടന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

‘ജയസൂര്യ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തുവാന്‍ അനുമതി ആവശ്യപ്പെട്ടിരുന്നു. പക്ഷെ അത് ടീമിലെടുക്കണമെന്ന് ആവശ്യപ്പെടുവാനല്ല. മറിച്ച് ക്രിക്കറ്റിനെ സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ്’, ഒരു സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

കൊളംബോ| WEBDUNIA| Last Modified ശനി, 15 മാര്‍ച്ച് 2008 (11:26 IST)
ഒരു കാലത്ത് ലങ്കന്‍ ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്‌മാനായിരുന്ന ജയസൂര്യ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. വെസ്റ്റ്-ഇന്‍ഡീസില്‍ കളിക്കുവാനുള്ള ശ്രീലങ്കന്‍ ഏകദിന ടീമില്‍ നിന്ന് ജയസൂര്യയെ മോശം പ്രകടനം മൂലം പുറത്താക്കിയിരുന്നു. അവസാനം കളിച്ച 20 ഏകദിന മത്സരങ്ങളില്‍ നിന്ന് ജയസൂര്യ 305 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :