ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 59 റണ്‍സിനാണ് രാജസ്ഥാന് റോയല്‍സ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് നിശ്ചിത ഓവറില്‍ 195 റണ്‍സ് ആണ് എടുത്തത്. രഹാനെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് രാജ്സ്ഥാന്‍ മികച്ച സ്കോറിലെത്തിയത്. 60 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകളും 12 ബൌണ്ടറികളും ഉള്‍പ്പടെ 103 റണ്‍സുമായി രഹാനെ പുറത്താകാതെ നിന്നു. ദ്രാവിഡ് 25 റണ്‍സ് എടുത്തു. ഒവൈസ് ഷാ 26 പന്തുകളില്‍ നിന്ന് അഞ്ച് വീതം സിക്സറുകളും ബൌണ്ടറികളും ഉള്‍പ്പടെ 60 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 19.5 ഓവറില്‍ 136 റണ്‍സിന് പുറത്തായി. അഗര്‍വാള്‍ 34 റണ്‍സ് എടുത്തു. കോഹ്ലി 22 റണ്‍സ് എടുത്തു.