യുവരാജിന്റെ മികവില്‍ ഇന്ത്യ 'എ' ടീമിന് ട്വന്റി 20-യില്‍ വിജയം

ബാംഗ്ലൂര്‍| WEBDUNIA|
PTI
PTI
'എ' ടീമിന് ട്വന്റി 20-യില്‍ വിന്‍ഡീസ് 'എ' ടീമിനെതിരെ വിജയം. അനൗദ്യോഗികമായി സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴിന് 214 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 16.2 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ നിരയെ നയിച്ച യുവരാജ് സിംഗ് തന്നെയായിരുന്നു ഇന്ത്യയുടെ റണ്‍നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. ഉന്‍മുക്ത് ചന്ദ്, കേദാര്‍ ജാദവ്, ഉത്തപ്പയും പിന്തുണ നല്‍കി.

മുപ്പത്തിയഞ്ച് പന്തില്‍ 52 റണ്‍സെടുത്ത യുവരാജ് വിന്‍ഡീസിന്റെ രണ്ട് വിക്കറ്റുമെടുത്തു. ഉന്‍മുക്ത് ചന്ദ് 29 പന്തില്‍ 47-ഉം കേദാര്‍ ജാദവ് 21 പന്തില്‍ 42-ഉം റോബിന്‍ ഉത്തപ്പ 21 പന്തില്‍ 35 -ഉം റണ്‍സെടുത്തു.

ബൗളിങ്ങില്‍ 3.2 ഓവറില്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത രാഹുല്‍ ശര്‍മയാണ് ഇന്ത്യക്ക് വിജയം അനായാസമാക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :