മോഹന്‍‌ലാല്‍ എത്തി; ക്രിക്കറ്റ് പരിശീലനം ആവേശമായി

തൃപ്പൂണിത്തുറ| WEBDUNIA| Last Modified വ്യാഴം, 12 ജനുവരി 2012 (09:42 IST)
PRO
PRO
സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തില്‍ മോഹന്‍‌ലാലും ചേര്‍ന്നപ്പോള്‍ ആരാധകര്‍ക്കും യുവതാരങ്ങള്‍ക്കും ആവേശമായി. മലയാള ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സിന്റെ പരിശീലനം തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൌണ്ടിലാണ് കഴിഞ്ഞദിവസം നടന്നത്.

ടീം നായകന്‍ മോഹന്‍‌ലാലും മറ്റ് അംഗങ്ങളും കോച്ച് പങ്കജ് ചന്ദ്രസേനന്‍ നായരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിശീലനം നടത്തി. കഴിഞ്ഞ 10ന് യുവതാരങ്ങള്‍ പരിശീലനം തുടങ്ങിയിരുന്നെങ്കിലും മോഹന്‍‌ലാല്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ പരിശീലനം വൈകുന്നേരം 3.30 വരെ നീണ്ടു.

ഈ മാസം 21ന് ആണ് കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ മത്സരം. ചെന്നൊ റൈനോസസാണ് എതിരാളികള്‍. 22 ന് കൊച്ചിയില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ സല്‍മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മുംബൈ ഹീറോസുമായി കേരള സ്ട്രൈക്കേഴ്സ് ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :