മോശം പെരുമാറ്റം: വോണിന് പിഴയും വിലക്കും

സിഡ്‌നി| WEBDUNIA| Last Modified തിങ്കള്‍, 7 ജനുവരി 2013 (17:38 IST)
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി 20 ടൂര്‍ണമെന്റ് മത്സരത്തിനിടെ മോശമായി പെരുമാറിയ ഷെയിന്‍ വാണിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. 4,700ഡോളര്‍ പിഴയും വോണ്‍ അടയ്ക്കണം.

മെല്‍ബണ്‍ സ്റ്റാര്‍സും റെനിഗേഡും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മെല്‍ബണ്‍ റെനിഗേഡിന് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്ന മാര്‍ലോണ്‍ സാമുവല്‍സിന്റെ കൈയ്യില്‍ വോണ്‍ എറിഞ്ഞ പന്ത് കൊണ്ടു.

ഉടനെ സാമുവല്‍സ് വാണ്‍ നിന്നിരുന്ന വശത്തേക്ക് തന്റെ ബാറ്റെറിഞ്ഞു. ഇതേതുടര്‍ന്നാണ് വോണും സാമുവല്‍സും തമ്മില്‍ കളിക്കളത്തില്‍ ചൂടേറിയ വാഗ്വാദം നടന്നത്. തുടര്‍ന്ന് അമ്പയര്‍മാര്‍ എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

വോണ്‍ സംഭവത്തില്‍ കുറ്റക്കാരനാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബോര്‍ഡ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരു മത്സരത്തില്‍ നിന്നും വിലക്കിയത്.

സംഭവത്തില്‍ മാര്‍ലോണ്‍ സാമുവല്‍സിനെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം. മത്സരത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ തോല്‍പ്പിച്ച് മെല്‍ബണ്‍ റെനിഗേഡ് ബിഗ്ബാഷ് ലീഗിലെ സെമി ഫൈനലില്‍ കടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :