കൊല്‍ക്കത്ത|
WEBDUNIA|
Last Modified ശനി, 17 ജൂലൈ 2010 (13:31 IST)
PRO
ഐ പി എല്‍ മുന്‍ ചെയര്‍മാല്‍ ലളിത് മോഡിയ്ക്ക് അധോലോകത്തു നിന്ന് വധഭീഷണി. ഇന്നലെ ബി സി സി ഐ അച്ചടക്ക സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് മോഡി നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് അധോലോകത്തു നിന്ന് വധഭീഷണിയുണ്ടെന്നും അതിനാല്‍ ഉടന്‍ ഇന്ത്യയിലെത്താനാവില്ലെന്നുമാണ് മോഡി അഭിഭാഷകര്‍ മുഖേന അച്ചടക്ക സമിതിയെ അറിയിച്ചത്.
അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ സംഘത്തില്‍ നിന്നാണ് മോഡിയ്ക്ക് വധ ഭീഷണി ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് 25 മുതല്‍ മോഡി വിദേശത്താണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അച്ചടക്ക സമിതിയെ അറിയിച്ചു.
അതേസമയം മോഡി എന്ന് ഇന്ത്യയിലെത്തുമെന്ന അച്ചടക്ക സമിതിയുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ മറുപടി. ഇതിനുശേഷമാണ് അഭിഭാഷകര്‍ക്ക് മോഡിയെ പ്രതിനിധീകരിക്കാന്‍ ബി സി സി ഐ അനുമതി നല്‍കിയത്. ഐ പി എല്ലില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഈ വര്‍ഷം ഏപ്രില്‍ 25നാണ് മോഡിയെ ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ബി സി സി ഐ തീരുമാനിച്ചത്.