മുന്‍ ഇന്ത്യന്‍ കോച്ചായ ജോണ്‍ റൈറ്റ് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഹെഡ് കോച്ചായി സ്ഥാനമേറ്റു.
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍പത്തെ കോച്ചായിരുന്ന റോബിന് സിങ് തുടര്‍ന്നും ടീമിനൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ജോണ്‍ റൈറ്റിനെപോലൊരു കോച്ചിനെ മുംബൈ ഇന്ത്യന്‍സ് ടീമിന് ലഭിച്ചത് ടീമിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പരമാവധി പ്രയോജനപ്പെടുത്തി ടീമിന് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ടീം മേധാവി നിതാ അബാനി പറഞ്ഞു.
ഏപ്രില്‍ മൂന്നിന് ഐപിഎല്‍ ആറാം സീസണ് ആരംഭിക്കുന്നത്. 2000 മുതല്‍ 2005 വരെ ഇന്ത്യന്‍ കോച്ചായിരുന്നു ജോണ്‍ റൈറ്റ്. 2010 മുതല്‍ 2012 വരെ ന്യൂസിലന്റ് ടീമിന്റെ ഗൈഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ വരെ എത്തിക്കുന്നതില്‍ ജോണ്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.