മാനനഷ്ടക്കേസില്‍ ഐ പി എല്‍ മുന്‍ ചെയര്മാന് ലളിത് മോഡിക്ക് 90,000 പൗണ്ട്(73 ലക്ഷം രൂപ) പിഴശിക്ഷ. ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയന്സിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ.
ഐപിഎല്‍ താരലേലത്തില്‍ നിന്ന് കെയന്സിനെ ഒഴിവാക്കിയത് ഐസിഎല്ലില്‍ ഒത്തുകളിച്ചതാണെന്ന് മോഡി 2010ല്‍ ട്വീറ്റ് ചെയ്തതാണ് കേസിന് ആസ്പദമായ സംഭവം. 2008 ല്‍ ഇന്ത്യ ക്രിക്കറ്റ് ലീഗ് സീസണില്‍ ചണ്ഡിഗഢ് ലയണ്‍സിന്റെ നായകനായിരുന്ന കെയന്‍സ് ഒത്തുകളിച്ചെന്നായിരുന്നു മോഡി ആരോപിച്ചത്. എന്നാല്‍ കെയന്‍സ് ഇത് നിഷേധിച്ചു. പക്ഷേ കേസിന് പോയാല്‍ തെളിവുനല്കാമെന്ന് മോഡി വീണ്ടും പ്രതികരിക്കുകയാരുന്നു.
ഇതേതുടര്‍ന്ന് ലണ്ടന്‍ ഹൈക്കോടതിയില്‍ കെയന്‍സ് റിട്ട് ഹര്‍ജി നല്‍കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം വിചാരണക്കൊടുവില്‍ ലളിത് മോഡിക്കെതിരെ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.