മഴ മൂലം മുബൈയുടെ കളി ഉപേക്ഷിച്ചു

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി- 20യിലെ രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചു. മുബൈ ഇന്ത്യന്‍സും ഒട്ടാഗോ വോള്‍ട്ട്‌സും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉപേക്ഷിക്കുകയായിരുന്നു.

അഹമ്മദാബാദില്‍ ഇന്നലെ നടക്കേണ്ട മറ്റൊരു മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഹൈ വീല്‍ഡ് ലയണ്‍സും പെര്‍ത്ത് സ്കോര്‍ച്ചേഴ്സും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്.

ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. വൈകിട്ട് 4 മുതല്‍ ബ്രിസ്ബേനും ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ട് മുതല്‍ ട്രിനിഡാഡും സണ്‍റൈസേഴ്സും തമ്മില്‍ ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :