ബോര്‍ഡിന്‍റെ കണ്ണ് എംബുറിയിലും

ബാംഗ്ലൂര്‍: | WEBDUNIA|
ഫോര്‍ഡിനൊപ്പം ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്കു പ്രതീക്ഷിക്കുന്ന രണ്ടാമന്‍റെ വിവരവും പുറത്തായി. ഇംഗ്ലണ്ടിന്‍റെ മുന്‍ സ്‌പിന്നര്‍ എംബുറിയാണ് ബി സി സി ഐ ഫോര്‍ഡിനു പുറമേ പരിഗണിക്കുന്ന രണ്ടാമന്‍.

ഫോര്‍ഡും എംബുറിയും ഒമ്പതിനു ചെന്നൈയില്‍ എത്തി ബോര്‍ഡുമായി ചര്‍ച്ച നടത്തും. പരിശീലകന്‍ എന്ന നിലയില്‍ കാര്യമായ അനുഭവ സമ്പത്ത് ഇല്ലാത്ത എംബുറിയേക്കാള്‍ കൂടുതല്‍ സാധ്യത ഫോര്‍ഡിനു തന്നെയാണ്.

1978-95 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിന്‍റെ താരമായിരുന്ന എംബുറി 64 ടെസ്റ്റുകളില്‍ 38.4 ശരാശരിയില്‍ 147 വിക്കറ്റുകള്‍ വീഴ്ത്തി. കൌണ്ടിയിലാണ് മികച്ച നേട്ടം 24 വര്‍ഷത്തെ കാ‍യിക ജീവിതത്തില്‍ 1608 വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തേ ബംഗ്ലാദേശ് പരിശീലകന്‍ ഡേവ് വാറ്റ്‌മോറിനെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. അതിനു ശെഷമാണ് ഇന്ത്യന്‍ താരങ്ങളുടെ നിര്‍ദേശപ്രകാരം ഫോര്‍ഡിനെയും സെലക്‍ഷന്‍ പാനലിലെ ചിലരുടെ താല്പര്യപ്രകാരം എംബുറിയും ലിസ്റ്റിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :