ഓസീസ് ക്രിക്കറ്റ് ടീം നായകന്‍ റിക്കി പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ബാറ്റ്‌സ്‌മാനാണ് റിക്കിം പോണ്ടിംഗ്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റിലാണ് പോണ്ടിംഗ് ഈ നേട്ടം കൈവരിച്ചത്. രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിവസം നടന്ന കളിയിലാണ് പോണ്ടിംഗ് പതിനായിരം റണ്‍സ് എന്ന അസുലഭ നേട്ടം കൈവരിച്ചത്.
പോണ്ടിംഗിന് പതിനായിരം എന്ന കടമ്പ കടക്കാനായി ടെസ്റ്റില്‍ 61 റണ്‍സായിരുന്നു ആവശ്യമായിരുന്നത് എങ്കിലും അദ്ദേഹം 65 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്.
ടെസ്റ്റ് ക്രിക്കറ്റ് പതിനായിരം റണ്‍സ് പട്ടികയില്‍ അലന്‍ബോര്‍ഡറും സ്റ്റീവ് വോയുമാണ് 10000 റണ്‍സ് കടന്ന മറ്റ് ഓസീസ് കളിക്കാര്‍.
ഇവരെക്കൂടാതെ ടെസ്റ്റില്‍ 10,000 തികച്ച മറ്റു കളിക്കാര്‍ വെസ്റ്റ് ഇന്‍ഡീസിലെ ബ്രയന്‍ ലാറ, ഇന്ത്യക്കാരായ സുനില്‍ ഗവാസ്കര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് .