പോണ്ടിംഗ് ഓസീസ് ടീമില്‍ നിന്ന് പുറത്ത്

സിഡ്‌നി| WEBDUNIA| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2012 (13:03 IST)
മോശം ഫോമിനെ തുടര്‍ന്ന് ഓസീസ് മുന്‍ ക്യാപ്‌ടന്‍ റിക്കി പോണ്ടിംഗിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കി. ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു കളിയില്‍ പോലും രണ്ടക്കം കാണാന്‍ കഴിയാത്ത പോണ്ടിംഗ് ക്ലാര്‍ക്കിന്റെ അഭാവത്തില്‍ രണ്ട് മത്സരത്തില്‍ ഓസീസിനെ നയിക്കുകയും ചെയ്തിരുന്നു. പരമ്പരയില്‍ 5 കളികളില്‍ നിന്നായി 18 റണ്‍സ് മാത്രമാണ് പോണ്ടിംഗ് നേടിയത്.

അതേസമയം, പരുക്കില്‍ നിന്നും മുക്തനായി മൈക്കിള്‍ ക്ലാര്‍ക്ക് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പരമ്പരയില്‍ ഇതുവരെയില്ലാതെയിരുന്ന ഓള്‍ റൌണ്ടര്‍ ഷെയ്‌ന്‍ വാട്‌സനെയും പതിമൂന്നംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന പോണ്ടിംഗിന് ഏകദിനത്തിലെ പ്രകടനം തിരിച്ചടിയാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :