പീറ്റേഴ്‌സണിന്റെ വെടിക്കെട്ട്: ഡെയര്‍ ഡെവിള്‍സിന്‌ വിജയം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കെവിന്‍ പീറ്റേഴ്‌സണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ തോല്‍പ്പിച്ചു. അഞ്ചു വിക്കറ്റിനാണ് ഡെയര്‍ ഡെവിള്‍സിന്റെ വിജയം. 64 പന്തില്‍ ഒന്‍പത്‌ സിക്‌സറുകളും ആറു ഫോറുകളുമടക്കം 103 റണ്‍സ് നേടിയ പീറ്റേഴ്‌സണ്‍ തന്നെയാണ് കളിയിലെ കേമന്‍.

ആദ്യം ബാറ്റ് ചെയ്ത ചാര്‍ജേഴ്‌സ് 158 റണ്‍സ് വിജയല‌ക്‍ഷ്യം കുറിച്ചു. അഞ്ചു പന്തുകള്‍ ശേഷിക്കെയായിരുന്നു ഡെയര്‍ ഡെവിള്‍സ്‌ ഇത് മറികടന്നത്. ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗ്‌, നമന്‍ ഓജ, മഹേല ജയവര്‍ധനെ എന്നിവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ പുറത്തായപ്പോള്‍ പീറ്റേഴ്‌സണ്‍ ഡെയര്‍ ഡെവിള്‍സിന് തുണയായി.

അഞ്ചു കളികളില്‍ നാലെണ്ണം ജയിച്ച ഡെയര്‍ ഡെവിള്‍സ്‌ എട്ടു പോയിന്റുമായി ഒന്നാം സ്‌ഥാനത്തെത്തി. ചാര്‍ജേഴ്സിന്റെ തുടര്‍ച്ചയായ നാലാം തോല്‍‌വിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :