ഓസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ ജയിംസ് പാറ്റിന്‍സണെ അടുത്തദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കും. ആഷസ് പരമ്പരക്ക് ഒരുങ്ങുന്നതില്‍ നിന്ന് ശസ്ത്രക്രിയ പാറ്റിന്‍സണിനെ ബാധിക്കില്ലെന്നും പക്ഷേ ശസ്ത്രക്രിയ അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്താണ് പാറ്റിന്‍സണിന്റെ അസുഖമെന്ന് മാത്രം വ്യക്തമാക്കാനാവില്ലെന്നും പക്ഷേ ഇപ്പോള്‍ അത് ആവശ്യമാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജസ്റ്റിന് പൌലോണി പറഞ്ഞു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ശസ്ത്രക്രിയയെന്നും ആന്ത്രവീക്ക രോഗബാധയാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.