പാക്-വിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. പാകിസ്ഥാനാണ് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാനായിരിക്കും വിന്‍ഡീസിന്റെ ലക്ഷ്യം.
എന്നാല്‍ പാകിസ്ഥാന് ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര 2-0-ത്തിന് സ്വന്തമാക്കാം. ഗെയില്‍ ഉള്‍പ്പെടയുള്ള കളിക്കാര്‍ ഫോമിലേക്ക് ഉയരാത്തതാണ് വിന്‍ഡീസിന്റെ പ്രധാന വെല്ലുവിളി. നാലു മല്‍സരങ്ങളില്‍ നിന്ന് വെറും 40 റണ്‍സാണ് ഗെയിലിന്റെ ഇതുവരെയുള്ള സമ്പാദ്യം.
ആദ്യ മല്‍സരത്തില്‍ അഫ്രീഡിയുടെ പ്രകടനമാണ് പാക്കിസ്ഥാന് 126 റണ്‍സിന്റെ വിജയം സമ്മാനിച്ചത്. രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസ് തിരിച്ചടിച്ചപ്പോള്‍ 37 റണ്‍സിന് വിജയം അവര്‍ക്കൊപ്പം നിന്നു. മൂന്നാം മല്‍സരം സമനിലയിലായി. നാലാം മല്‍രത്തില്‍ ആറുവിക്കറ്റിന് പാക്കിസ്ഥാന് ജയിച്ചിരുന്നു.
ഒറ്റപ്പെട്ട കളിക്കാരുടെ പ്രകടനങ്ങളാണ് കഴിഞ്ഞ നാലു മല്‍സരങ്ങളിലം നിര്‍ണായകമായത്. ഇരുടീമുകളും ടീമെന്ന നിലയില്‍ കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഉയര്‍ന്നിരുന്നില്ല.