പാകിസ്ഥാനെതിരെ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന്

ദുബായ്| WEBDUNIA|
PRO
PRO
പാകിസ്ഥാനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മൂന്നാമത്തെ മത്സരത്തില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 2-1നാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. കെവിന്‍ പീറ്റേഴ്സണ്‍(62) നേടിയ അര്‍ധസെഞ്ചുറിയുടെ പിന്‍‌ബലത്തിലാണ് ഇംഗ്ലണ്ട് ഈ സ്കോറിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുക്കാനേ ആയുള്ളൂ. അസാദ് ഷഫീഖ് 34 റണ്‍സെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :