പാകിസ്ഥാനെതിരെ കെനിയക്ക് വിജയലക്‍ഷ്യം 318

ഹമ്പന്‍ടോട്ട| WEBDUNIA| Last Modified ബുധന്‍, 23 ഫെബ്രുവരി 2011 (18:42 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് എ മത്സരത്തില്‍ പാകിസ്ഥാനെതിരെ കെനിയയ്ക്ക് വിജയലക്‍ഷ്യം 318 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്‌ചിത 50 ഓവറല്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 317 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ കമ്രാന്‍ അക്‌മല്‍ (55), യൂനിസ്‌ ഖാന്‍ (50), മിസ്‌ബ ഉള്‍ ഹഖ്‌ (65), ഉമര്‍ അക്‌മല്‍ (52 പന്തില്‍ 71) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്കോറിലെത്തിയത്.

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. മൊത്തം സ്കോര്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ പാകിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 5.3 ഓവറില്‍ മുഹമ്മദ് ഫഹീസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തൊട്ടടുത്ത ഓവറില്‍ അഹമ്മദ് ഷെഹ്സാദിന്റേയും വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ഹഫീസിന്റെ വിക്കറ്റ് ഒടീനോയ്ക്കും ഷെഹ്സാദിന്റെ വിക്കറ്റ് ഒഡോയക്കുമാണ് ലഭിച്ചത്.

മൂന്നാമതായി ക്രീസിലെത്തിയ കമ്രാന്‍ അക്മലും ഷെഹ്സാദിന് പകരമെത്തിയ യൂനിസ് ഖാനും ചേര്‍ന്നാണ് പാക്സിഥാനെ കൂടുതല്‍ തകര്‍ച്ചയില്ലാതെ മുന്നോട്ട് നയിച്ചത്. മിസ്‌ബ ഉള്‍ ഹഖും 52 പന്തില്‍ 71 റണ്‍സ് നേടിയ ഉമര്‍ അക്‌മലും പാകിസ്ഥാന്റെ സ്കോര്‍ ഉയര്‍ത്തി.

കെനിയക്ക് വേണ്ടി ഒഡൂ‍യ മൂന്നു വിക്കറ്റുകള്‍ നേടി. ഒടീനൊ, നെഗോഷെ, കമാന്‍ഡെ, ടിക്കോളോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :