നായക സ്ഥാനമല്ല, കളിയാണ് പ്രധാനം: ഗാംഗുലി

ഡര്‍ബന്‍| WEBDUNIA|
ടീമിന്‍റെ നായക സ്ഥാനമല്ല മികച്ച കളി പുറത്തെടുക്കുകയാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം സൌരവ് ഗാംഗുലി. ബാറ്റ്സ്മാനെന്ന നിലയില്‍ ടീമിലെ തന്‍റെ സ്ഥാ‍നം ആസ്വദിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു. നായക സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തെക്കുറിച്ച് ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഗാംഗുലി.

കുറേക്കാലം ഞാന്‍ ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്നു. കഴിഞ്ഞ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും. അതിനാല്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമല്ല. മികച്ച കളി പുറത്തെടുക്കുക എന്നതാണ് കാര്യം. പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവാദങ്ങളും ഉണ്ടാകുക സ്വാഭാവികമാണെന്നും ഗാംഗുലി പറഞ്ഞു.

തന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ സംതൃപ്തനാണെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യം തന്നെ കുറച്ചു കളികള്‍ ജയിക്കാന്‍ ഞങ്ങള്‍ക്കായി. എന്നാല്‍ ഈ വര്‍ഷം തുടക്കം മോശമായിരുന്നു. എങ്കിലും ഇനിയും എട്ടു കളികള്‍ ബാക്കിയുണ്ട്. അതിനാല്‍ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :