നായക സ്ഥാനം പ്രകടനത്തെ ബാധിക്കുന്നു: യൂനിസ്

കറാച്ചി| WEBDUNIA|
ടീമിന്‍റെ നായക സ്ഥാനം തന്‍റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് പാകിസ്ഥാ‍ന്‍ ക്രിക്കറ്റ് ടീം നായകന്‍ യൂനിസ് ഖാന്‍. എന്നാല്‍ താന്‍ ഉടന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നും യൂനിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അബുദാബിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ നിന്ന് 28 റണ്‍സെടുക്കാനെ യൂനിസിനായിരുന്നുള്ളൂ. പ്രകടനത്തിലൂടെ ടീമിന്‍റെ നായകനാവാണ് തനിക്ക് താല്‍പ്പര്യമെന്നും യൂനിസ് പറഞ്ഞു.

ഫോമിലല്ലാത്ത മിസബാ ഉള്‍ ഹഖിനെയോ ഷൊഹൈബ് മാലിക്കിനെയോ പുറത്തിരുത്താന്‍ ഉദ്ദ്യേശമില്ലെന്നും യൂനിസ് വ്യക്തമാക്കി. ഇത്രയും പരിചയസമ്പത്തുള്ളവരെ ഒഴിവാക്കുക എന്നത് അത്ര എളുപ്പമല്ല.

എതു നിമിഷവും തിരിച്ചുവരാന്‍ കഴിവുള്ള താരങ്ങളാണ് ഇരുവരും. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്നത് കുറഞ്ഞതാണ് ബാറ്റ്‌സ്മാന്‍‌മാ‍രുടെ മോശം ഫോമിന് കാരണമെന്നും യൂനിസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :