ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗംഭിറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. രാത്രി എട്ട് മണി മുതലാണ് മത്സരം.
ഒമ്പത് മത്സരങ്ങളില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് 11 പോയന്റ് ആണ് ഉള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റാണ് ചെന്നൈക്കുള്ളത്.
ഇതുവരെ അഞ്ച് മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചു. മൂന്ന് എണ്ണം പരാജയപ്പെട്ടു. ഒന്ന് മഴ മൂലം ഉപേക്ഷിച്ചു. അതേസമയം ചെന്നൈ നാലെണ്ണത്തില്‍ ജയിച്ചു. നാല് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.