ത്രിരാഷ്‌ട്ര പരമ്പര: ഓസീസ് ടീമില്‍ നിന്ന് ഷോണ്‍ മാര്‍ഷ് പുറത്ത്‌

മെല്‍ബണ്‍| WEBDUNIA|
ത്രിരാഷ്ട്ര പരമ്പയ്ക്കുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാതിരുന്ന ഷോണ്‍ മാര്‍ഷിനെ പതിനാലംഗ ടീമില്‍ നിന്ന് പുറത്താക്കി. ഷോണ്‍ മാര്‍ഷിന്റെ സഹോദരന്‍ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാഡിനെയും ടീമില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. വേഡ്‌ ആണ്‌ ഹാഡിന്റെ പകരക്കാരന്‍. പീറ്റര്‍ ഫോറസ്‌റ്റ്, ഡാന്‍ ക്രിസ്‌റ്റ്യന്‍, ക്ലിന്റ്‌ മക്കേ, റയാന്‍ ഹാരിസ്‌, മിച്ചല്‍ സ്‌റ്റാര്‍ക്‌, ബ്രെറ്റ്‌ ലീ എന്നിവരെ ആദ്യ മൂന്ന്‌ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി അഞ്ചിനാണ്‌ പരമ്പര ആരംഭിക്കുന്നത്‌. ഓസ്ട്രേലിയക്ക് പുറമെ ഇന്ത്യയും ശ്രീലങ്കയുമാണ് പരമ്പരയില്‍ പങ്കെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :