തന്നെ നല്ല മനുഷ്യനാക്കി മാറ്റിയത് ക്രിക്കറ്റ്: രാഹുല്‍ ദ്രാവിഡ്

പനാജി| WEBDUNIA|
PTI
PTI
തന്നെ നല്ലമനുഷ്യനാക്കി മാറ്റിയത് ക്രിക്കറ്റാണെന്ന് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് തന്‍െറ വ്യക്തിത്വം രൂപവത്കരിക്കുന്നതില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോളാണ് ഇത് തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയത്തില്‍ നിന്നും പരാജയത്തില്‍ നിന്നും താന്‍ ഏറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഗോവയിലെ ബിറ്റ്സ് പിലാനി കാമ്പസിലെ വിദ്യാര്‍ഥികളുമായുള്ള സംഭാഷണത്തിലാണ് ഈ കാര്യങ്ങള്‍ ദ്രാവിഡ് പറഞ്ഞത്. തന്‍െറ ജീവിതത്തിലെ സ്കൂള്‍ തലം തൊട്ടുള്ള നിര്‍ണായക നിമിഷങ്ങള്‍ വിദ്യാര്‍ഥികളുമായി ദ്രാവിഡ് പങ്കുവച്ചു.

വിജയത്തിന് കോടിക്കണക്കിന് വഴികളുണ്ടെന്ന് പറഞ്ഞ ദ്രാവിഡ് ലോകത്തിന് മുന്നില്‍ ഒന്നാമനാകാന്‍ കഴിഞ്ഞില്ലെങ്കിലും കൃത്യമായ ലക്ഷ്യമുണ്ടെങ്കില്‍ ഉയരങ്ങള്‍ എത്തിപ്പിടിച്ച് സ്വയം ഒന്നാമനാകാന്‍ കഴിയുമെന്നും ദ്രാവിഡ് വിദ്യാര്‍ഥികളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :