ഡല്‍ഹി ടെസ്റ്റ്: ഓസീസ് പുറത്ത്, അശ്വിന് അഞ്ച് വിക്കറ്റ് നേട്ടം,
ന്യൂഡല്‍ഹി|
Venkateswara Rao Immade Setti|
PTI
ഇന്ത്യ- ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാംദിനം ഓസ്ട്രേലിയ പുറത്തായി. രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന്റെ ശേഷിച്ച 2 വിക്കറ്റുകള്‍ 31റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നഷ്ടമായി. ഒന്നാം ഇന്നിംഗ്സില്‍ 262 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.
ആദ്യ ദിനം കളി നിര്‍ത്തുന്പോള്‍ 231/8 എന്ന നിലയിലായിരുന്നു ഓസീസ് സ്കോര്‍. ഡേവിഡ് വാര്‍ണര്‍(0), ഫിലിപ്പ് ഹ്യൂഗ്സ്(45), കോവാന്(38), ഷെയിന്‍ വാട്സണ്(17), മാത്യൂ വെയ്ഡ്(2), ഗ്ലെന്‍ മാക്സ്വെല് (1)),സ്മിത്ത്(46), ജോണ്സണ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് ഒന്നാം ദിനം നഷ്ടമായത്.
ഫിറോസ് ഷാ കോട്ലയിലെ ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ തന്ത്രങ്ങളില്‍ തകര്‍ന്ന് വീഴുകയായിരുന്നു ഓസീസ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജഡേജയുമാണ് ഇന്ത്യന്‍ സ്പിന്‍ നിരയില്‍ തിളങ്ങിയത്.
പേസര്‍ ഇശാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ നേടി. ഓപ്പണര്‍ എഡ്കൊവാന്(38), ഫില്ഹ്യൂസ് (45), സ്റ്റീവന്‍ സ്മിത്ത് (46), പീറ്റര്‍ സിഡിന് (51) എന്നിവര്‍ മാത്രമാണ് ഓസീസിനു വേണ്ടി ചെറുത്തു നിന്നത്.