ട്വന്റി 20 ലോകകപ്പ്: യുവരാജ് ഇന്‍, ശ്രീശാന്ത് ഔട്ട്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ സാധ്യതാ പട്ടികയില്‍ യുവരാജ് സിംഗ് ഇടം‌പിടിച്ചു. 30 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചത്.

മലയാളി താരം ശ്രീശാന്ത് സാധ്യതാ പട്ടികയില്‍ ഇല്ല. അതേസമയം ഹര്‍ഭജന്‍ സിംഗ് സാധ്യതാ ടീമില്‍ ഇടം‌പിടിച്ചു. അര്‍ബുധബാധയെ അതിജീ‍വിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന യുവരാജിനെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കണക്കിലെടുത്താകും പതിഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തുക.

ടീം: ധോണി, വീരേന്ദ്ര സേവാഗ്‌, ഗൗതം ഗംഭീര്‍, വിരാട്‌ കോഹ്‌ലി, രോഹിത്‌ ശര്‍മ്മ, സുരേഷ്‌ റെയ്‌ന, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ. ഉമേഷ്‌ യാദവ്‌, അശോക്‌ ദിന്ദ, അജിങ്ക്യ രഹാന, തിവാരി, രാഹുല്‍ ശര്‍മ്മ, വിനജ്‌ കുമാര്‍, സഹീര്‍ ഖാന്‍, യുവരാജ്‌ സിംഗ്‌, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍, പഠാന്‍, മന്‍ദീപ്‌ സിംഗ്‌, പീയുഷ്‌ ചൗള, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, അബിതി ആയുദു, ഹര്‍ഭജന്‍ സിംഗ്‌, മുനാഫ്‌ പട്ടേല്‍, നാമന്‍ ഓജ, ദിനേഷ്‌ കാര്‍ത്തിക്‌, പ്രവീണ്‍ കുമാര്‍, എ ബാലാജി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :