ടീം ഇന്ത്യയുടെ ടെസ്റ്റ് നായകനാകാന്‍ ഗംഭീര്‍ യോഗ്യതനാണെന്ന് മുന്‍ നായകന് സൌരവ് ഗാംഗുലി. നായകന് എന്ന നിലയില്‍ ഗംഭീര്‍ വിജയമാണെന്നും ഗാംഗുലി പറഞ്ഞു.
ഒരു ടെസ്റ്റ് താരം എന്ന നിലയ്ക്ക് ധോണിയുടെ പ്രകടനത്തെ ഇനിയും വിലയിരുത്തേണ്ടതുണ്ട്. ടെസ്റ്റിനേക്കാളേറേ ഏകദിന മത്സരങ്ങളും ട്വന്റി 20യുമാണ് ധോണിക്ക് പ്രാധാന്യം. ടെസ്റ്റ് നായക പദവിയും കൂടിയുണ്ടാകുമ്പോള്‍ ധോണിക്ക് സമ്മര്‍ദ്ദമുണ്ടാകുന്നു. അതിനാല്‍ ടെസ്റ്റ് നായകസ്ഥാനം മറ്റാര്ക്കെങ്കിലു നല്‍കുന്നതാണ് ഗുണകരം. ഇപ്പോള്‍ അതിന് കൂടുതല്‍ യോഗ്യന്‍ ഗൗതം ഗംഭീര്‍ ആണ് - ഗാംഗുലി പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടാനായത് ഗംഭീറിന്റെ നായക മികവ് കൊണ്ടുകൂടിയായിരുന്നു.