ടീം ഇന്ത്യയുടെ ‘നാല്‍‌വര്‍ സംഘം’ ക്ലിക്കാകണം: യുവി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 11 ജനുവരി 2012 (19:21 IST)
PRO
PRO
ഓസ്ട്രേലിയന്‍ പരമ്പരയില്‍ ടീം ഇന്ത്യക്ക് തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ‘നാല്‍‌വര്‍ സംഘം’ തിളങ്ങണമെന്ന് യുവരാജ്. ടീം ഇന്ത്യക്ക് വിജയവഴിയില്‍ തിരിച്ചെത്താനാകുമെന്നാണ് കരുതുന്നതെന്നും യുവരാജ് പറഞ്ഞു.

ടീം ഇന്ത്യക്ക് മികച്ച പ്രകടനം നടത്തണമെങ്കില്‍ ബാറ്റിംഗില്‍ വിരേന്ദ്ര സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണന്‍ എന്നിവര്‍ തിളങ്ങണം. ഈ നാലുപേരും മികച്ച കൂട്ടുകെട്ടുണ്ടാക്കിയാല്‍ ടീം ഇന്ത്യക്ക് അടുത്ത ടെസ്റ്റില്‍ മികച്ച തിരിച്ചുവരവ് നടത്താനാകും- യുവരാജ് പറഞ്ഞു.

ടീം ഇന്ത്യയില്‍ ഭിന്നതയുണ്ടെന്ന ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് യുവരാജ് തള്ളിക്കളഞ്ഞു. ടീം പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ടീമില്‍ എന്തെങ്കിലും ഭിന്നതയുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് യുവരാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :