ടീം ഇന്ത്യയുടെ മാനേജര്‍ അഴിമതിക്കേസില്‍ പ്രതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 30 മാര്‍ച്ച് 2012 (17:29 IST)
PRO
PRO
ദക്ഷിണാഫ്രിക്കയില്‍ ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ ടീം ഇന്ത്യയുടെ മാനേജര്‍ അഴിമതിക്കേസിലെ പ്രതി. അഴിമതിക്കേസില്‍പ്പെട്ട, ജമ്മു കശ്മിര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായ അസ്ലം ഗോണിയാണ് ടീം ഇന്ത്യയുടെ മാനേജര്‍. ഗോണി ഇപ്പോള്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ജമ്മു കശ്മിര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടതിന് ശേഷമാണ് ബിസിസിഐ ഗോണിയെ ടീം ഇന്ത്യയുടെ മാനേജരായി നിയമിച്ചത്. അഴിമതിയെ കുറിച്ച് സി ബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ വര്‍ക്കിംഗ് കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട പൊലീസ് കേസിനെ തുടര്‍ന്ന് ജെകെസി‌എ ജനറല്‍ സെക്രട്ടറി അഹ്സന്‍ മിര്‍സ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ അടുത്തിടെ രാജിവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :