ജയവര്‍ധനെ പ്രതിരോധിച്ചു; ശ്രീലങ്കയ്ക്ക് 318

ഗാള്‍| WEBDUNIA|
PRO
PRO
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 318 റണ്‍സിന് പുറത്തായി. നായകന്‍ ജയവര്‍ധനെയുടെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ശ്രീലങ്ക ഈ സ്കോറിലെത്തിയത്.

ടോസ് നേടിയ ശ്രീശലങ്കയുടെ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തിരിമന്നെ (3), ദില്‍‌ഷന്‍ (11), സംഗക്കാര (0) എന്നിങ്ങനെ ബാറ്റ്‌സ്മാന്‍‌മാര്‍ തുടക്കത്തിലേ പുറത്തായി.

പിന്നീടും ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും ജയവര്‍ധനെ പൊരുതുകയായിരുന്നു. അഞ്ചാമനായിയെത്തിയ തിലന്‍ സമരവീരയുമായി (20) ചേര്‍ന്നാണ് ജയവര്‍ധനെ തുടക്കത്തില്‍ ക്ഷാപ്രവര്‍ത്തനം നടത്തിയത്. ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക 66/3 എന്ന സ്ഥിതിയിലായിരുന്നു. ലഞ്ച് കഴിഞ്ഞെത്തി ഒരു റണ്‍ കൂടി നേടിക്കഴിഞ്ഞപ്പോള്‍ സമരവീരയും പുറത്തായി. തുടര്‍ന്ന് ചാന്ദീമലുമായി ചേര്‍ന്ന് ജയവര്‍ധനെ 61 ടീം സ്കോറിനൊപ്പം ചേര്‍ത്ത്. ശ്രീലങ്കയുടെ സ്കോര്‍129ലെത്തിയപ്പോള്‍ ചാന്ദീമല്‍ പുറത്തായി. പ്രസന്ന 23 റണ്‍സെടുത്ത് പുറത്തായി ഹെറാത്ത് 12 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ മഹേലയ്ക്കൊപ്പം 62 റണ്‍ കൂട്ടിച്ചേര്‍ത്തശേഷമാണ് ഹെറാത്ത് പുറത്തായത്. 315 പന്തുകളില്‍ നിന്ന് 180 റണ്‍സെടുത്ത ജയവര്‍ധനെയും പുറത്തായതോടെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിന് അവസാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :