ജനപ്രിയ അവാര്‍ഡ്: ഐസിസി പട്ടികയില്‍ ധോണി

ദുബായ്| WEBDUNIA|
PRO
PRO
അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസി) ഏര്‍പ്പെടുത്തുന്ന ജനപ്രിയ അവാര്‍ഡിനുള്ള താരങ്ങളുടെ പ്രാഥമികപട്ടികയില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇടം‌പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം ഹഷിം അം‌ല, വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ല്‍, മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര ഇംഗ്ലണ്ടിന്റെ ജൊനാതന്‍ ട്രോട്ട് എന്നിവരാണ് പട്ടികയില്‍ ഇടം‌പിടിച്ച മറ്റുള്ളവര്‍.

മുന്‍ വെസ്റ്റിന്‍ഡീസ് ടീം നായകന്‍ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് വിദഗ്ധരുടെ സമിതിയാണ് അവാ‍ര്‍ഡിനായി താരങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത്. പ്രാഥമിക പട്ടികയിലെ താരങ്ങളില്‍ നിന്ന് അവാര്‍ഡ് ജേതാവിനെ ലോകമെമ്പാടുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് നിര്‍ദ്ദേശിക്കാം. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന താരത്തിനായിരിക്കും അവാര്‍ഡ് ലഭിക്കുക. ഓഗസ്റ്റ് 25 വരെയാണ് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുക. അവാര്‍ഡ് ജേതാവിനെ സെപ്റ്റംബര്‍ 12ന് പ്രഖ്യാപിക്കും.

മികച്ച ക്രിക്കറ്റ് താരത്തെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന ഈ രീതി ഐ സി സി കഴിഞ്ഞവര്‍ഷമാണ് തുടങ്ങിയ. പ്രഥമജനപ്രിയ താരത്തിനുള്ള അവാര്‍ഡ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ് ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :