പരുക്കിന്റെ പിടിയിലായിരുന്ന ഒഫ്സ്പിന്നര് ഗ്രെയിം സ്വാനെ ഉള്‍പ്പെടുത്തി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു.
സ്വന്തം തട്ടകത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനു മുന്നോടിയായി ന്യൂസിലന്റിനെതിരെ നടക്കുന്ന 3 മത്സര ഏകദിന പരന്പരയിലും സ്വാന് കളിക്കും.
കൈമുട്ടിനേറ്റ പരിക്ക് ഭേദമായതിനെത്തുടര്‍ന്നാണ് 34 കാരനായ ബൗളര്‍ വീണ്ടും ടീമിലിടം പിടിച്ചത്. ടിം ബ്രസ്നന്, രവി ബൊപ്പാര തുടങ്ങിയവരും 15 അംഗ അന്തിമഇലവനില് ഉണ്ട്. പരിക്കിനെത്തുടര്‍ന്ന് കെവിന് പീറ്റേഴ്സനെ പരിഗണിച്ചില്ല.