ചാം‌പ്യന്മാരെ തളയ്ക്കാന്‍ മോഹന്‍‌ലാലും കുട്ടികളും!

ഹൈദരാബാദ്| WEBDUNIA|
PRO
PRO
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മല്‍സരത്തിനായി മലയാള സിനിമാതാരങ്ങളുടെ ടീമായ കൊച്ചിന്‍ സ്ട്രൈക്കേഴ്സ് ഇന്നിറങ്ങുന്നു. നടന്‍ മോഹന്‍ലാല്‍ നയിക്കുന്ന കൊച്ചിന്‍ സ്ട്രൈക്കേഴ്സിന്റെ പോരാട്ടം ചെന്നൈ റിനോസുമായാണ്. നടന്‍ വിശാല്‍ ആണ് ചെന്നൈ റിനോസിന്റെ ക്യാപ്റ്റന്‍.

ഹൈദരാബാദിലെ രാജീവ്ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മല്‍സരം ആരംഭിക്കുക. സിസിഎല്ലിലെ നിലിവിലെ ചാംപ്യന്‍മാരാണ് ചെന്നൈ റിനോസ്. മത്സരം സൂര്യാ ടി വി തത്സമയം സം‌പ്രേഷണം ചെയ്യുന്നുണ്ട്.

ഞായറാഴ്ച കൊച്ചിയിലാണ് കൊച്ചിന്‍ സ്ട്രൈക്കേഴ്സിന്റെ രണ്ടാം മത്സരം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബോളിവുഡ് താരപ്പടയായ മുംബൈ ഹീറോസിനേയാണ് അവര്‍ എതിരിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :