അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും മുന്‍ ഓസ്ട്രലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റില്‍ ഒരു വെടിയ്ക്കുള്ള മരുന്ന് ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്.
ഉന്നത നിലവാരമുള്ള ഏത് ആക്രമണനിരയെയും തച്ചു തകര്‍ക്കാന്‍ ഇപ്പോഴും ഗില്ലിയ്ക്ക് യാതൊരു വിഷമവും ഇല്ലെന്നും പോണ്ടിംഗ് പറഞ്ഞു. കൌണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന ഗില്ലി കഴിഞ്ഞ ആഴ്ച 47 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു.
അവിശ്വസനീയമാ ‘ഹാന്‍ഡ് ഐ’ കോര്‍ഡിനേഷനാണ് ഗില്ലിയുടെ പ്രത്യേകതയെന്നും പോണ്ടിംഗ് പറഞ്ഞു. കുടുംബത്തോടൊപ്പം ചെലവഴിക്കാനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നുവെങ്കില്‍ ഗില്ലി ഇപ്പോഴും ക്രിക്കറ്റിലെ വന്താരങ്ങളിലൊരാളായി നിലനില്ക്കുമായിരുന്നു.
മാത്യു ഹെയ്ഡന്റെയും ജസ്യിന് ലാംഗറുടെയും കാര്യത്തിലും ഇതുപോലെ തന്നെയാണെന്നും പോണ്ടിംഗ് പറഞ്ഞു. ഇവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ ഇപ്പോഴും യോഗ്യരാണെന്നും പോണ്ടിംഗ് വ്യക്തമാക്കി.