ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഈഡന്‍ ഗാര്‍ഡനില്‍ വന്‍ വരവേല്‍പ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ച ടീം അംഗങ്ങള്‍ പിന്നീട് റാലിയായി ഈഡന്‍ ഗാര്‍ഡനില്‍ എത്തുകയായിരുന്നു.
പ്രത്യേകമായി തയ്യാറാക്കിയ മധുര പലഹാരങ്ങളും സ്വര്‍ണ മെഡലുകളളും നല്‍കി മമത ടീമിനെ സ്വീകരിച്ചു. തുറന്ന ബസിലാണ് താരങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയത്.